വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന മലയാളിക്ക് ഇത്തവണത്തെ വിഷുക്കണി 'കെണിയാവും' എന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ. 'ഇൻസ്റ്റന്റ് വിഷുക്കണി' ഒരുക്കുന്ന നഗരപ്രദേശങ്ങളിൽ ഉള്ളവർക്ക് കഴിഞ്ഞ വർഷത്തെക്കാൾ 50% അധികം ചിലവാക്കേണ്ടിവരും. വിഷുക്കണിയിൽ പ്രധാനിയായ കണിക്കൊന്ന പിടിയൊന്നിനു 30 രൂപയാണത്രേ ഇത്തവണത്തെ വില. ശ്രീകൃഷ്ണ വിഗ്രഹത്തിനു ഏറ്റവും കുറഞ്ഞ വില 250 രൂപയാണ്. കിണ്ടി, പറ തുടങ്ങിയ ബ്രോണ്സ് ഉത്പ്പന്നങ്ങൾക്ക് വിഷു പ്രമാണിച്ച് 10% വില ഉയർന്നിട്ടുണ്ടത്രേ. ഇൻസ്റ്റന്റ് നിറപറക്കു 400 മുതൽ 3000 രൂപ വരെയാണത്രെ മുടക്കേണ്ടി വരിക. ഇടിച്ചക്കയൊന്നിന് 30 രൂപ, കണിവെള്ളരി കിലോക്ക് 14 മുതൽ 20 രൂപ വരെ, മറ്റു പഴവർഗങ്ങൾക്കെല്ലാം കിലോക്ക് 50 രൂപയ്ക്ക് മുകളിൽ ഒക്കെയാണത്രേ വിപണി വില. കണി വെക്കാനുള്ള 'ഇൻസ്റ്റന്റ് കോടിമുണ്ടിനു' പോലും ചുരുങ്ങിയത് 100 രൂപ ഉണ്ടത്രേ.
'കാണം വിറ്റും ഓണം ഉണ്ണണം' എന്ന പഴഞ്ചൊല്ലുപൊലെ 'ഉള്ളതെല്ലാം വിറ്റ് കണി കാണണം' എന്ന ഗതിയിലാണ് സാധാരണ നാഗരിക മലയാളി.

Post a Comment